ഇന്ധനവില വീണ്ടും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോൾ ലിറ്ററിൽ 29 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 82 രൂപ 65 പൈസയുമായി.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86 രൂപ 81 പൈസയും ഡീസലിന് 81 രൂപ മൂന്നു പൈസയാണ് വില.