ജില്ലാകലക്ടറെ നേരില്‍ കാണുന്നതിന് സമയക്രമം നിശ്ചയിച്ചു.

കോവിഡ് രോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാകലക്ടറെ സന്ദര്‍ശിക്കുന്നതിന് സമയക്രമം നിശ്ചയിച്ചു.

പൊതുജനങ്ങള്ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ ഒന്ന് വരെയും ഉദ്യോഗസ്ഥര്‍ക്ക് വൈകീട്ട് നാല് മുതല്‍ ആറ് വരെയുമാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത്.