ജില്ല ലഹരിമുക്തമാക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം – ഉബൈദുള്ള എം എല്‍എ

മലപ്പുറം : ജില്ല ലഹരിമുക്തമാക്കുന്നതിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് പി ഉബൈദുള്ള എം എല്‍ എ. പുതുതലമുറയെ വഴി തെറ്റിച്ച് നശിപ്പിക്കുന്ന ലഹരി മാഫിയയുടെ കടന്നുകയറ്റം നേരിടാന്‍ യുവാക്കളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണം. ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെ വ്യാപകമായ ബോധവല്‍ക്കരണം , ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിച്ച് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും യുവാക്കള്‍ രംഗത്തിറങ്ങണമെന്നും ഇതിന് ജില്ല കേന്ദ്രീകരിച്ച് വിപുലമായ സൗകര്യത്തില്‍ ഡി അഡീഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് – ലഹരിനിര്‍മ്മാര്‍ജന സമിതി ജനകീയകൂട്ടായ്മ കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന. കണ്‍വീനര്‍ ഒ കെ കുഞ്ഞിക്കോമു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീബ അസീസ്, അംഗം പി. കെ എം ഷാഫി, സീനിയര്‍ വൈസ് പ്രസിഡന്റ് പി എം കെ കാഞ്ഞിയൂര്‍, ട്രഷറര്‍ സി കെ എം ബാപ്പു ഹാജി, വര്‍ക്കിംഗ് കണ്‍വീനര്‍ പി പി അലവിക്കുട്ടി, പരീത് കാരേക്കാട്, ഷാജു തോപ്പില്‍, വര്‍ഗ്ഗീസ് തണ്ണിനാല്‍, അയൂബ് ആലുക്കല്‍, ചന്ദ്രശേഖരന്‍ പാണ്ടിക്കാട്, ഷുക്കൂര്‍ പത്തനംതിട്ട, പി പി അബ്ദുള്ള മാസ്റ്റര്‍, എം കമ്മുക്കുട്ടി, മുഹമ്മദ് യൂനസ് പെരിന്തല്‍മണ്ണ, പി കെ അബൂബക്കര്‍മഞ്ചേരി, അഷ്‌റഫ് കിഴിശ്ശേരി, ഷംസീര്‍ മമ്പാട്, അഷ്‌റഫ് കൊടിയൂര്‍ , കെ മുഹമ്മദ് അഷ്‌റഫ് പ്രസംഗിച്ചു.