Fincat

വികസനം മുഖ്യ തെരഞ്ഞെടുപ്പ് അജണ്ട : കെ പി മോഹനന്‍

മലപ്പുറം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയായി മാറിയെന്ന് മുന്‍ കൃഷിവകുപ്പ് മന്ത്രിയും എല്‍ ജെ ഡി ദേശീയ സമിതി അംഗവുമായ കെ പി മോഹനന്‍ അഭിപ്രായപ്പെട്ടു. ജനജീവിതത്തെ നേരിട്ട് ബാധിക്കാത്ത പ്രതിലോമ അജണ്ടകള്‍ യുഡിഎഫ് ഉയര്‍ത്തിയിട്ടും പൊതു സമൂഹം അത് ഏറ്റെടുക്കാത്തത് ജനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം അനുഭവിച്ച വികസനത്തിലൂന്നിയ ഭരണംമൂലമാണ്. എല്‍ ഡി എഫ് ജാഥ പ്രചരണത്തോട് അനുബന്ധിച്ച് നടന്ന എല്‍ ജെ ഡി ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ ജെ ഡി യുടെയും കേരള കോണ്‍ഗ്രസിന്റെയും മുന്നണി പ്രവേശനത്തോടെ ജനകീയ പിന്തുണ വിപുലീകരിച്ച ഇടതു സര്‍ക്കാര്‍ തുടര്‍ ഭരണം ഉറപ്പാക്കിയിരിക്കയാണ്. ഇതില്‍ വിറളിപൂണ്ട യുഡിഎഫും, ബിജെപിയും ഇതിനെ അട്ടിമറിക്കാനാണ് കോര്‍പ്പറേറ്റ് പിന്തുണയോടെ വര്‍ഗ്ഗീയ അജണ്ടകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇത് ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 20,21, 22 തിയ്യതികളില്‍ ജി്ല്ലയിലെത്തിചേരുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥ വിജയിപ്പിക്കാനുള്ള പ്രചരണ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. 13, 14 തിയ്യതികളിലായി മണ്്ഡലംതല പാര്‍ട്ടി സംഘാടക സമിതി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

2nd paragraph

കെ നാരായണന്‍, മേച്ചേരി സെയ്തലവി മാസ്റ്റര്‍, അഡ്വ. ജനാര്‍ദ്ദനന്‍, മുഹമ്മദലി മഞ്ഞക്കണ്ടന്‍, മാത്യു കാരംവേലി, അലവി പുതുശ്ശേരി, എന്‍ പി മോഹന്‍രാജ്, ഹംസ എടവണ്ണ, എം രബിജ, എന്‍ അബ്ദുല്‍ റഹീം, ബാബു പള്ളിക്കര, എന്‍ ചന്ദ്രന്‍, മസറുദ്ദീന്‍,സി ഷിഹാബുദ്ദീന്‍, മുക്താര്‍ പാണ്ടിക്കാട്, ശങ്കര നാരായണന്‍, ഇല്യാസ് ടി കുണ്ടൂര്‍ , പി എം എ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു