കൂട്ടായി ജെട്ടിലൈന്‍ അഴിമുഖം റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂർ: പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂട്ടായി ജെട്ടിലൈന്‍ അഴിമുഖം റോഡ് ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനായി.

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ദീന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. 27,70,270 രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗമാണ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസന്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി പ്രശാന്ത്, ജില്ലാ പഞ്ചായത്ത് അംഗം ഇ. അഫ്സല്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഗം കെ.പി സലീന, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഹസ്പ്ര യഹിയ, പൊന്നാനി ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ടി രാജീവ് എന്നിവര്‍ പങ്കെടുത്തു.