ലഹരി നിർമ്മാർജ്ജന യജ്ഞം: ഹൈക്കോടതി മാർഗ്ഗ നിർദേശം സ്വാഗതാർഹം.

മലപ്പുറം: ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത ലഹരി മുക്ത ജില്ല – മലപ്പുറം പദ്ധതിക്ക് ഊർജ്ജം നൽകും വിധം ബഹു.ഹൈക്കോടതിയുടെ ലഹരി നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഏറെ സ്വാഗതാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് – ലഹരി നിർമ്മാർജ്ജന സമിതി ജനകീയ കൂട്ടായ്മ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. നിർദ്ദേശങ്ങൾ പരമാവധി നടപ്പിലാക്കാൻ ശ്രമിക്കും.

വൈസ് പ്രസിഡൻ്റ് ഇസ്മായീൽ മൂത്തേടം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻറ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ വി.കെ.എം ഷാഫി, എ.പി.സബാഹ് പ്രസംഗിച്ചു . കോ-ഓർഡിനേഷൻ കമ്മറ്റി ഭാരവാഹികളായി പ്രസിഡൻറ് എം.കെ.റഫീഖ (ചെയർപേഴ്സൺ) വൈസ് പ്രസിഡൻ്റ് ഇസ്മായീൽ മൂത്തേടം (വർക്കിംഗ് ചെയർമാൻ) പി.എം.കെ.കാഞ്ഞിയൂർ ,വി.കെ.എം.ഷാഫി, പരീത് കരേക്കാട് ,ഫാദർ മാത്യൂസ് വട്ടിയാനിക്കൽ, ഷാജു തോപ്പിൽ, പി.കെ.അബൂബക്കർ ( വൈസ് ചെയർ.മാർ) ഒ.കെ.കുഞ്ഞിക്കോ മു മാസ്റ്റർ (ജന. കൺവീനർ) പി.പി.അലവിക്കുട്ടി (വർക്കിംഗ് കൺവീനർ) എ.പി. സബാഹ്, വർഗീസ് തണ്ണിനാൽ ,യു.സി.സജിത് നാരായൺ ,അഷ്റഫ് കൊടിയിൽ, അയ്യൂബ് ആലുക്കൽ, ടി.പി.എം. മുഹ്സിൻ ബാബു (കൺ.മാർ) സി.കെ.എം.ബാപ്പു ഹാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.വർഗീസ് തണ്ണിനാൽ ( പ്രൊജക്ട് ) അബ്ദുല്ല മേലാറ്റൂർ (ഡോക്യുമെൻ്റേഷൻ & ഐ.ടി) യായും തിരഞ്ഞെടുത്തു.