വിദ്യാഭ്യാസ മേഖലകളിൽ ഇടതുപക്ഷ സർക്കാർ പൂർണ്ണ പരാജയം.. സമര ചുമരുമായി എം.എസ്‌.എഫ്‌

തിരൂർ : ‘ കേരളത്തിന്റെ ചുവരുകൾ വീഴ്ചകളുടെ സർക്കാറിനെ കുറിച്ച്‌ സംസാരിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി തിരൂർ നിയോജക മണ്ഢലം കമ്മിറ്റി നടത്തിയ സമര ചുമരിന്റെ മണ്ഢലം ഉദ്ഘാടനം ആതവനാട്‌ മാട്ടുമ്മൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്‌ നടന്നു.കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ വിദ്യാഭ്യാസ മേഖലയിൽ നടന്ന വീഴ്ചകളുടെ വാർത്തകളും , പോസ്റ്ററുകളും വിദ്യാലയത്തിനു മുൻപിൽ പതിച്ചു കൊണ്ട്‌ യൂത്ത്‌ ലീഗ്‌ ജില്ല ഉപാദ്ധ്യക്ഷൻ അബ്ദുസലാം ആതവനാട്‌ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു.

ഉനൈസ്‌ കന്മനം അദ്ധ്യക്ഷത വഹിച്ചു.അഡ്വ: എ.കെ.എം.മുസ്സമ്മിൽ,അഡ്വ:ഖമറുസ്സമാൻ.എം, റഷാദ്‌.കെ.വി,യാഹു കോലിശ്ശേരി,ഇസ്‌ ഹാഖ്‌ ഫൈസൽ.വി.സി, വാഹിദ്‌ മുഞ്ഞക്കൽ,ജലീൽ ചോറ്റൂർ,ജംഷീർ മാട്ടുമ്മൽ,ദിൽഷാദ്‌.കെ.പി,ഹമീദ്‌.യു.സി,മാനു കാരക്കാടൻ,ഷൗക്കത്ത്‌.എം.കെ എന്നിവർ സംസാരിച്ചു.