Bridal

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; പ്രധാന ആസൂത്രക സിന്ധു, കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്

കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ അറസ്റ്റിലായ അലീനയുടെ ഭീഷണി സന്ദേശം . കേസുമായി ബന്ധപ്പെട്ട് രഹസ്യ മൊഴി നൽകാൻ എത്തിയ പരാതിക്കാരിക്കാണ് ഭീഷണി സന്ദേശം അയച്ചത്. പൊലീസിൽ പരാതിപ്പെട്ടാൽ അയാൾ വിടില്ലെന്നും പണിതരുമെന്നും അലീന ഫോൺ സന്ദേശത്തിൽ പറയുന്നു. അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത് ഗുണ്ടയായ ആൺ സുഹൃത്തിന്റെ പേര് പറഞ്ഞെന്നാണ് പൊലീസിന്റെ സംശയം. അലീനയുടെ ആൺ സുഹൃത്ത് ഗുണ്ട നേതാവാണ് ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1 st paragraph

അതേസമയം, മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗികചൂഷണം നടത്തിയെന്ന കേസിൽ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തിക്കുന്ന യുവതികളുടെ ചിത്രങ്ങൾ ആവശ്യക്കാർക്ക് അയച്ചു നൽകി ഡീൽ ഉറപ്പിക്കും. ദൃശ്യങ്ങൾ പുറത്ത് പോകുമെന്ന ഭയത്തിലാണ് പലരും പരാതി പറയാത്തത് എന്നും പൊലീസ് പറയുന്നു.

പ്രധാന ആസൂത്രണം നടത്തിയിരിക്കുന്നത് സിന്ധുവാണെന്നും, പിടിയിലായ അലീന, സിന്ധുവിന്റെ ഏജന്റാണെന്നും കണ്ടെത്തൽ.സിന്ധുവാണ് ദുബായിയിൽ ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ നടത്തുന്നത്. അതിനായി കേരളത്തിൽ നിന്നും തമിഴ്നാട്ടിൽനിന്നും മോഡലിംഗിന്റെയും ഫാഷൻ ഷോയുടെയും പേരിൽ കൊണ്ടുപോകുകയും ദുബായിയിൽ എത്തിച്ച് നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യും.57 ദിവസത്തെ വിസിറ്റിങ് വിസയിലാണ് യുവതികളെ വിദേശത്തേയ്ക്ക് അയക്കുന്നത്. അതിന് ശേഷം തിരിച്ചെത്തിക്കും. നിലവിൽ പിടിയിലായിട്ടുള്ള മഞ്ജിമ, അലീന എന്നിവരാണ് യുവതികളെ ഇതിനായി കണ്ടെത്തുന്നത്.

 

2nd paragraph