തിരുവനന്തപുരം സി.എച്ച് സെൻ്ററിന് ബഹ്റൈൻ കെ.എം.സി.സി സാന്ത്വന സ്പർശം

തിരുവനന്തപുരം: ആർ.സി.സി യിലും ശ്രീചിത്രയിലും ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകി വരുന്ന തിരുവനന്തപുരം സി.എച്ച് സെൻറ്ററിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന് വേണ്ടി ഡോർമിട്രറികൾ നവീകരിച്ച് സൗകര്യപ്രദമായ ക്യാമ്പിനുകളാക്കി മാറ്റുന്ന പ്രൊജക്ട് ബഹ്റൈൻ കെ.എം.സി.സി കമിറ്റി ഏറ്റെടുത്തു. ഇതിനാവശ്യമായ എട്ട് ലക്ഷം രൂപ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് ബഹ്റൈൻ കെ.എം.സി.സി ഭാരവാഹി കുട്ടൂസൻ മുണ്ടേരി കൈമാറി.

തിരുവനന്തപുരം സി.എച്ച് സെൻറ്ററിലെ താമസ സൗകര്യം നവീകരിക്കുന്ന പ്രൊജക്റ്റിനുള്ള ഫണ്ട്‌ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങുന്നു

മലപ്പുറം ജില്ലാ ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും തിരുവനന്തപുരം സി.എച്ച് സെൻ്റർ പ്രസിഡണ്ടുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി അധ്യക്ഷ്യത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, സി.എച്ച് സെൻ്റർ ഭാരവാഹികളായ യു.സി രാമൻ, ഹലീം കണിയാപുരം , ബഹ്റൈൻ കെ.എം.സി.സി പ്രതിനിധികളായ റസാഖ് മൂഴിക്കൽ അലി കൊയിലാണ്ടി ടി.പി മുഹമ്മദാലി , അസീസ് വേങ്ങര, ഫത്താഹ് മൂഴിക്കൽ എന്നിവർ സംബന്ധിച്ചു.