കോവിഡ് 19: മലപ്പുറം ജില്ലയില്‍ 560 പേര്‍ക്ക് രോഗം 649 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 543 പേര്‍ക്ക് ഏഴ് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 3,458 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 24,750 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 15) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 543 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഏഴ് പേര്‍ വിദേശ രാജ്യത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും ജില്ലയിലെത്തിയവരാണ്. ഇന്ന് രോഗമുക്തരായ 649 പേരുള്‍പ്പടെ ജില്ലയില്‍ 1,09,023 പേരാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.

 

ജില്ലയില്‍ നിലവില്‍ 24,750 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,458 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 223 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 123 പേരും 77 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 553 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

 

കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയോ ചെയ്താല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഇന്ന് (ഫെബ്രുവരി 15) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 01

ആലങ്കോട് 01

ആലിപ്പറമ്പ് 03

ആനക്കയം 10

അങ്ങാടിപ്പുറം 06

അരീക്കോട് 03

ആതവനാട് 02

ചാലിയാര്‍ 23

ചീക്കോട് 13

ചേലേമ്പ്ര 01

ചെറിയമുണ്ടം 04

ചെറുകാവ് 02

ചോക്കാട് 01

ചുങ്കത്തറ 10

എടക്കര 07

എടപ്പാള്‍ 22

എടവണ്ണ 16

എടയൂര്‍ 02

ഏലംകുളം 02

ഇരിമ്പിളിയം 01

കാളികാവ് 02

കല്‍പകഞ്ചേരി 03

കണ്ണമംഗലം 01

കരുളായി 16

കീഴുപറമ്പ് 02

കൊണ്ടോട്ടി 03

കൂട്ടിലങ്ങാടി 15

കോട്ടക്കല്‍ 01

കുറ്റിപ്പുറം 03

മക്കരപ്പറമ്പ 03

മലപ്പുറം 17

മമ്പാട് 07

മംഗലം 01

മഞ്ചേരി 20

മങ്കട 10

മാറാക്കര 01

മാറഞ്ചേരി 84

മൂന്നിയൂര്‍ 03

മൂര്‍ക്കനാട് 09

മൂത്തേടം 01

മുതുവല്ലൂര്‍ 07

നന്നംമുക്ക് 02

നിലമ്പൂര്‍ 10

നിറമരുതൂര്‍ 03

ഒതുക്കുങ്ങല്‍ 01

ഒഴൂര്‍ 01

പള്ളിക്കല്‍ 02

പാണ്ടിക്കാട് 01

പരപ്പനങ്ങാടി 03

പറപ്പൂര്‍ 01

പെരിന്തല്‍മണ്ണ 03

പെരുമ്പടപ്പ് 04

പെന്മുണ്ടം 01

പൊന്നാനി 12

പോരൂര്‍ 01

പോത്തുകല്ല് 11

പുലാമന്തോള്‍ 05

പുളിക്കല്‍ 06

പുറത്തൂര്‍ 02

പുഴക്കാട്ടിരി 04

താനൂര്‍ 03

തലക്കാട് 02

തവനൂര്‍ 05

താഴേക്കോട് 01

തേഞ്ഞിപ്പലം 01

തെന്നല 01

തിരുനാവായ 01

തിരുവാലി 02

തൃക്കലങ്ങോട് 03

തൃപ്രങ്ങോട് 02

തുവ്വൂര്‍ 01

തിരൂര്‍ 08

തിരൂരങ്ങാടി 03

ഊര്‍ങ്ങാട്ടിരി 09

വളാഞ്ചേരി 01

വളവന്നൂര്‍ 05

വള്ളിക്കുന്ന് 10

വട്ടംകുളം 06

വാഴക്കാട് 28

വാഴയൂര്‍ 13

വഴിക്കടവ് 15

വെളിയങ്കോട് 19

വേങ്ങര 01

വെട്ടത്തൂര്‍ 01

വെട്ടം 03

വണ്ടൂര്‍ 04