പെട്രോൾ വില സെഞ്ച്വറി തികച്ചു.

മുംബൈ: ഔറംഗബാദിനടുത്ത പർബനിയിൽ പെട്രോൾവില 100 രൂപ കടന്നു. ഇന്ത്യയിലെത്തന്നെ കൂടിയ വിലയാണിത്. ഞായറാഴ്ച രാവിലെ 28 പൈസ കൂടിയതോടെയാണ് വില 100 കടന്നതെന്ന് പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അമോൽ ബേഡുസുർക്കർ പറഞ്ഞു.

ലിറ്ററിന് 100 രൂപ 16 പൈസയാണ്. നാസിക്കിലെ മാൻമാഡിൽനിന്നാണ് ടാങ്കറുകളിൽ പർബനിയിൽ പെട്രോളെത്തിക്കുന്നത്. പർബനിയിലേക്ക് 340 കിലോമീറ്ററുണ്ട്. ഓരോ ടാങ്കറിനും 3000 രൂപ അധികം നൽകേണ്ടിവരുന്നുണ്ട്. കടത്തുകൂലികാരണമാണ് മറ്റിടങ്ങളിലേക്കാൾ ഉയർന്ന വില.