വിയ്യൂർ ജയിലില്‍ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടു.

തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ നിന്നും ശിക്ഷാ തടവുകാരന്‍ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പില്‍ സഹദേവനാണ് രക്ഷപ്പെട്ടത്. സ്ത്രീയെ അപമാനിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാള്‍.

ഇന്നലെ ഉച്ചതിരിഞ്ഞാണ് ഇയാള്‍ രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അടുക്കളയിലെ മാലിന്യം കളയാന്‍ പുറത്തുപോയ തക്കത്തിന് സഹദേവന്‍ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഇയാള്‍ ജയിലില്‍ തടവുകാരനായി എത്തിയത്.