വെട്ടം വില്ലേജ് ഓഫീസ് സ്മാർട്ടാണ്

തിരൂർ: വെട്ടം സ്‌മാർട്ട് വില്ലേജ് ‌ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു.

 

വെട്ടം എ.എം.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ അധ്യക്ഷതവഹിച്ചു.സി. മമ്മൂട്ടി എം.എൽ.എ. കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനവും പട്ടയവിതരണവും നിർവഹിച്ചു. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ എം. മുഹമ്മദ് അൻവർ റിപ്പോർട്ട് അവതരിപ്പിച്ചു.

തഹസിൽദാർ പി.എസ്. ലാൽചന്ദ്, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, വൈസ് പ്രസിഡന്റ് രജനി മുല്ലയിൽ, ജില്ലാപഞ്ചായത്തംഗം ഇ. അഫ്സൽ, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ പി.പി. നാസർ, വി. തങ്കമണി, വാർഡ് അംഗം ആബിദ സലാം, പി. കുഞ്ഞിമൂസ, അഡ്വ. കെ. ഹംസ, വി.ഇ. ലത്തീഫ്, കളരിക്കൽ മെഹർഷ, ശശി പരാരമ്പത്ത് എന്നിവർ പ്രസംഗിച്ചു.