തിരുന്നാവായ പഞ്ചായത്ത് യു ഡി എഫ്  വിജയാഹ്ലാദ പ്രകടനം നടത്തി

തിരുന്നാവായ: തിരുന്നാവായ ഗ്രാമ പഞ്ചായത്തിൽ അധികാരമേറ്റ  ഭരണസമിതിക്ക് അഭിവാദ്യമർപ്പിച്ച്  പഞ്ചായത്ത് യു ഡി എഫ്  കമ്മറ്റി  വിജയാഹ്ലാദ പ്രകടനം നടത്തി .കട്ടിലങ്ങാടിയിൽ നിന്ന് തുടങ്ങി തിരുന്നാവായയിൽ സമാപിച്ചു. നാസിക് ഡോൾ, ബാൻ്റ് സെറ്റ് , കോൽക്കലി, കരിമരുന്ന്, നാടൻ കലാരൂപങ്ങൾ എന്നിവ കൊണ്ട് പ്രകടനം ശ്രദ്ധേയമായിരുന്നു . തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൊട്ടാരത്ത് സുഹറാബി, വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എശ്ശേരി, 

തിരുന്നാവായ പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി സംഘടിപ്പിച്ച വിജയാഹ്ലാദ പ്രകടനം

തിരുർബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.പി. മുഹമ്മദ് കോയ, ടി.വി. റംഷീദ ടീച്ചർ ,  ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.യു ഡി എഫ് ഭാരവാഹികളായ വി.പി. കുഞ്ഞാലി , കോട്ടയിൽ അലവി, അച്ചമ്പാട്ട് ബീരാൻ, മുളക്കൽ മുഹമ്മദലി, ടി പി. മൊയ്തീൻ ഹാജി, സൂർപ്പിൽ ബാവ ഹാജി, ടി.കെ. റിയാസ്, കെ കെ. മുനീർ, ടി.പി. നാസർ, ആയപ്പള്ളി നാസർ, എം.പി. മജീദ്, നൗഷാദ് തിരുത്തി, റസാക്ക് മുട്ടിക്കാട് , ഷാജു മഠത്തിൽ, പ്രദീപ് കൊടക്കൽ എന്നിവർ നേതൃത്വം നൽകി.