മിനി ഊട്ടിയിൽ ചിത്രകാര സംഘമം 

തിരൂർ: കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലാ ഘടകം ഒരുക്കുന്ന ആർട്ടിസ്റ്റ് ക്യാമ്പ് ഫെബ്രുവരി 20, 21 തിയ്യതികളിലായി വേങ്ങര മിനി ഊട്ടി എന്നറിയപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്തു നടക്കും 

ഹിമകംഎന്ന പേരിൽ മിനി ഊട്ടിയിൽ ഹിൽ ഗാർഡൻ റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ പ്രശസ്തരായ ഇരുപതോളം കലാകാരന്മാർ പങ്കെടുക്കും പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവും പരിപാടി നടക്കുക.