ഭിന്നശേഷിക്കാര്‍ക്ക് പുതുമയാര്‍ന്ന പദ്ധതികളുമായി കോഡൂര്‍ പഞ്ചായത്ത്

കോഡൂര്‍ : ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, തൊഴില്‍ പരിശീലനം, വിനോദ പദ്ധതികള്‍, കലോത്സവങ്ങള്‍ തുടങ്ങി പുതുമയാര്‍ന്ന പദ്ധതികളുമായി കോഡൂര്‍ ഗ്രാമപഞ്ചായത്ത് പദ്ധതി പണം ചെലവിടും. കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാദിഖ് പൂക്കോടന്‍ അധ്യക്ഷത വഹിച്ചു.

കോഡൂര്‍ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭയില്‍ പ്രമുഖ ചിത്രകാരന്‍ ജസ്ഫര്‍ കോട്ടക്കുന്ന് ചുണ്ടുകൊണ്ട് ചിത്രം വരക്കുന്നു.

പാര്ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ എന്‍ ഷാനവാസ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കുന്നത്ത് ആസ്യ, വട്ടോളി ഫാത്തിമ, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, മെമ്പര്‍ എം ടി ബഷീര്‍ , കെ പി റാബിയ, സെക്രട്ടറി റോസി സി , ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഹസീന, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, പ്രമുഖ ചിത്രകാരന്‍ ജസ്ഫര്‍ കോട്ടക്കുന്ന്, തോരപ്പ മുസ്തഫ, പാന്തോടി ഉസ്മാന്‍ , കെ എന്‍ ഹമീദ് മാസ്റ്റര്‍ സംബന്ധിച്ചു.