ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന മുദ്രാവാക്യവുമായി എസ് ഡി പി ഐ നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കും
മലപ്പുറം : ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന മുദ്രാവാക്യവുമായി എസ് ഡി പി ഐ നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർട്ടി ഒറ്റയ്ക്ക് 90 ലേറെ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത് .നിയമസഭാ തിരഞ്ഞെടുപ്പിന്റെ സംസ്ഥാന തല പ്രചാരണ ഉൽഘാടനം ഫെബ്രുവരി 20 ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറി ഡോ: തസ്ലീം അഹമ്മദ് റഹ്മാനി മലപ്പുറത്ത് നടത്തും.. സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി , ജനറൽ സെക്രട്ടറിമാരായ റോയ് അറക്കൽ ,പി അബ്ദുൽ ഹമീദ് ,ട്രഷറർ അജ്മൽ ഇസ്മായിൽ ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ് എന്നിവർ പങ്കെടുക്കും.ഫെബ്രുവരി 21 മുതൽ മാർച്ച് 5 വരെ പഞ്ചായത്ത് തല കാൽനടയാത്രകൾ നടത്തും . അവർ പറഞ്ഞു.
രാജ്യം മുഴുവൻ ബി ജെ പി സൃഷ്ടിച്ച വർഗീയ വിഭജന അജണ്ടയിലൂടെ നീങ്ങിയിരുന്നപ്പോൾ അതിനെതിരെ നിലകൊണ്ട നമ്മുടെ കേരളവും ഇപ്പോൾ അതിവേഗം ധ്രുവീകരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പടുക്കുമ്പോൾ കൃത്യവും വിപുലവുമായ രാഷ്ട്രീയ സംവാദങ്ങൾക്ക് വേദിയായിരുന്ന കേരളത്തിൽ ഇപ്പോൾ വ്യത്യസ്ഥമായൊരു അന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നു. വിവിധ പാർട്ടികളുടെയും മുന്നണികളുടെയും രാഷ്ട്രീയ നയനിലപാടുകളും വികസനകാഴ്ചപാടുകളും ചർച്ച ചെയ്യപ്പെടേണ്ട സ്ഥാനത്ത് ഹിന്ദുത്വ പ്രീണത്തിന്റെയും ന്യൂനപക്ഷ അപരവൽക്കരണത്തിന്റെയും ധ്രുവീകരണ അജണ്ടയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ മാറിയിരിക്കുന്നു. ഇരുമുന്നണികളും ബി ജെ പിയെ വളർത്തികൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്.ഈ മഹാവിപത്തിനെതിരെ ഒന്നിച്ച് നിൽക്കാൻ ,ജനങ്ങളെ സജ്ജമാക്കുക എന്ന മഹാദൗത്യം ഏറ്റടുത്തതുകൊണ്ട് എസ് ഡി പി ഐ മുന്നോട്ട് പോകും.ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി മുസ്‌തഫ കൊമ്മേരി ,എസ് ഡി പി ഐ സംസ്ഥാന സമിതി അംഗങ്ങളായ ജലീൽ നീലാമ്പ്ര ,അഡ്വ. എ എ റഹീം , മലപ്പുറം ജില്ലാ സെക്രട്ടറി ടി എം ഷൗക്കത്ത് എന്നിവർ പങ്കെടുത്തു