കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു.

വണ്ടൂർ: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച്​ യുവാവ്​ മരിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ സംസ്ഥാനപാതയിലെ പുളിയക്കോട് വച്ചായിരുന്നു അപകടം. കൊണ്ടു പറമ്പിൽ വിനോദ് ആണ് മരിച്ചത്.

വിനോദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പുറകെ വന്ന കാർ ഇടിക്കുകയായിരുന്നു. റോഡിൽ നിന്നും വീട്ടിലേക്ക് പോകുവാനായി ബൈക്ക് തിരിച്ചപ്പോഴായിരുന്നു അപകടം.

 

മാരകമായി പരിക്കേറ്റ വിനോദിനെ ഉടൻതന്നെ സമിപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കരിങ്കൽ ക്വാറിയിലെ തൊഴിലാളിയാണ്.