Fincat

മൂന്നു വയസുകാരനെ തെരുവ് നായ ആക്രമിച്ചു.

വണ്ടൂർ: വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരനെ തെരുവ് നായ ആക്രമിച്ചു. നെഞ്ചിലും കൈക്കും കടിയേറ്റു. വണ്ടൂർ സ്വദേശി മണലിമ്മൽ പ്രസാദിന്‍റെ മകൻ പ്രബിത്തിനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.

1 st paragraph

മണലിമ്മൽപ്പാടം ബസ് സ്റ്റാന്‍റിനു പുറകുവശത്തെ കോളനിയിലാണ് പ്രസാദും കുടുംബവും താമസിക്കുന്നത്. മൂന്നു വയസുകാരനായ മകൻ പ്രബിത്തിന് വീടിനു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. നായുടെ ആക്രമണം നടക്കുമ്പോൾ അമ്മ ഷിബ കുട്ടിയുടെ തൊട്ടടുത്തുണ്ടായിരുന്നു.

2nd paragraph

കുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

വണ്ടൂരിലും പരിസരങ്ങളിലും തെരുവ് നായ, കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഇതേ കുടുംബങ്ങൾ ഇക്കാര്യം ഗ്രാമസഭയിലും അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് കുട്ടി തെരുവ് നായ ആക്രമണത്തിനിരയായത്. അധികൃതർ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.