വ്യാപാരി വ്യവസായി യൂത്ത് വിംഗ് യൂത്ത് മീറ്റ്

മലപ്പുറം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മറ്റി ജില്ലയിലെ മുഴുവന്‍ യൂണിറ്റ് ഭാരവാഹികളെ പങ്കെടുപ്പിച്ച് കൊണ്ട് യൂത്ത് മീറ്റ് 2021 സംഘടിപ്പിച്ചു.ജില്ലയില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയിപ്പിക്കാനും, ജില്ലാ കമ്മറ്റി നടപ്പാക്കുന്ന 10 ലക്ഷം രൂപ കുടുംബ സഹായ പദ്ധതിയില്‍ പങ്കാളികളാകാനും യോഗത്തില്‍ തീരുമനിച്ചു.കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യ പ്രമേയാവതരണവും, പ്രതിഞ്ജയും ചൊല്ലിയ യോഗത്തിന് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ മാത്യ സംഘടന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു

 

യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഷാജഹാന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ എം .കുഞ്ഞു മുഹമ്മദ്, നൗഷാദ് കളപ്പാടന്‍, സലീം രാമനാട്ടുകര, ബൈനേഷ് എടപ്പാള്‍, ഷബീര്‍ മാഞ്ഞബ്ര, ഷബീബ് തിരൂര്‍, നൗഫല്‍ എടക്കര, ഗഫാര്‍മലപ്പുറം, റഷീദ് കുന്നുംപുറം, ഷൗക്കത്ത് പരപ്പനങ്ങാടി, അനീസ് ചുണ്ടക്കാടന്‍, മുനീര്‍ പൂക്കോട്ടും പാടം, മമ്മദ് മേലാറ്റൂര്‍, മുജീബ് രാജധാനി ,എന്നിവര്‍ സംസാരിച്ച ചടങ്ങിന് യൂത്ത് വിംഗ് ജില്ലാ ട്രഷര്‍ ഫൈസല്‍ ചേലേത്തെ് നന്ദിയും പറഞ്ഞു.