മയക്ക്മരുന്ന് കൈവശം വെച്ചതിന് യുവ വനിതാ ബിജെപി നേതാവ് അറസ്റ്റിൽ.
കൊൽക്കത്ത: 100 ഗ്രാം കൊക്കെയ്ൻ കൈവശം വെച്ചതിന് കൽക്കട്ടയിലെ യുവ വനിതാ ബിജെപി നേതാവ് അറസ്റ്റിൽ. ബംഗാൾ യുവമോർച്ച ജനറല്‍ സെക്രട്ടറി പമേല ഗോസ്വാമിയെയാണ് നാടകീയമായി പൊലീസ് പിടികൂടിതയത്.
പമേലയുടെ കാറിന്റെ സീറ്റിനടിയിലും പഴ്സിൽ നിന്നുമായി ലക്ഷക്കണക്കിന് രൂപ വിലയുള്ള കൊക്കെയ്നാണ് പിടികൂടിയത്. പമേലയുടെ സുഹൃത്തും യുവ മോർച്ച പ്രവർത്തകനുമായി പ്രബീർ കുമാർ ഡേയും കാറിൽ ഒപ്പം ഉണ്ടായിരുന്നു. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കെയ്ൻ പിടികൂടുമ്പോൾ കാറിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പമേലയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്. യാത്രയ്ക്കിടെ പമേല സ്ഥിരമായി ഒരു സ്ഥലത്ത് കാർ നിർത്തുകയും ഇവിടെ നിന്ന് കൊക്കെയ്ൻ കയറ്റുകയും ചെയ്യാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരിശോധനയ്ക്കായി കാർ കൈകാണിച്ചു നിർത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ൻ കണ്ടെത്തിയത്.
എന്നാൽസംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ‘ഇതൊരു ഗൂഢാലോചനയാണെന്ന് കരുതുന്നത്. നിരപരാധികളായ രാഷ്ട്രീയ പ്രവർത്തകരെ വ്യാജമയക്കുമരുന്ന് കേസുകളിൽ എങ്ങനെയാണ് കുടുക്കുന്നതെന്ന് മുൻകാലങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ട്. ഈ കേസിലും അവരുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനാണ് പൊലീസ് അവരെ പ്രതിയാക്കി ചിത്രീകരിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കന്നത്. ബിജെപി എംപി ലോകേത് ചാറ്റർജി പ്രതികരിച്ചു.