Fincat

വാഹനാപകടം; ഒരാൾ മരണപ്പെട്ടു. രണ്ടു പേർക്ക് പരിക്ക്.

കുറ്റിപ്പുറം: പൊന്നാനി ടി.ബി ആശുപത്രിക്ക് സമീപം താമസിക്കുന്ന കബീർ ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന പൊന്നാനി സ്വദേശികളായ സിദ്ധീഖ് (53), ഇർഷാദ് എന്നിവർക്കാണ് പരിക്ക് പറ്റിയത്.

1 st paragraph

പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ ഈശ്വരമംഗലത്തിന് സമീപം നിർത്തിയിട്ട മരം കയറ്റിയ KL 17 J 5397 ലോറിക്കു പിറകിൽ KL 35 E 7967 ബൊലീറോ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്.

2nd paragraph

പൊന്നാനി ഫയർഫോഴ്സ്, ഹൈവേ പോലീസ്, മെട്രോ ആംബുലൻസ് പ്രവർത്തകർ, നാട്ടുകാർ, എന്നിവർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് മൂന്നു പേരേയും പുറത്തെടുത്തത്. ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കബീർ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ സിദ്ധീഖിനെ മെട്രോ അംബുലൻസ്, പൊന്നാനി എമർജൻസി ടീം, എന്നീ പ്രവർത്തകർ ചേർന്ന് തൃശൂർ അമല ആശുപത്രിയിലേക്ക് കൊണ്ടുപോയി.