യുവതി കിണറ്റില്‍ വീണു മരിച്ചു.

പുതുപ്പാടി: വെസ്റ്റ് കെെതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38) ആണ് മരണപ്പെട്ടത്. വെെകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴക്കൂടുതല്‍ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി.ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്

 

കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് നാളെ ഖബറടക്കും. ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്.