ആഴക്കടല്‍ മത്സ്യബന്ധനം; സർക്കാർ പിൻമാറുന്നു.

തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ അമേരിക്കൻ കമ്പനിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന്​ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രത്തിൽനിന്ന്​ സർക്കാർ പിൻമാറുന്നു. ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ (​െക.എസ്​.ഐ.എൻ.സി) ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.

മത്സ്യബന്ധനത്തിന്​ സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും വിദഗ്​ധ പരി​ ശോധനക്ക്​ ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഫിഷറീസ്​ മന്ത്രിയും പറഞ്ഞിരുന്നു. കരാർ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇ.​എം.​സി.​സിയുമായി ഏർപ്പെട്ട രണ്ട് ധാരണാപത്രങ്ങളും റദ്ദാക്കാൻ സർക്കാറിനെ ചെന്നിത്തല വെല്ലുവിളിച്ചിരുന്നു. ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും വിവാദവു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.എസ്.ഐ.എൻ.സി. എം.ഡി എൻ. പ്രശാന്ത് ഐ.എ.എസിനെ സംരക്ഷിക്കേണ്ട കാര്യം തനിക്കില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്​തമാക്കിയിരുന്നു.