പൗരത്വ ഭേദഗതി നിയമം അടിച്ചേൽപ്പിച്ചാൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കും : ഡോ . തസ്‍ലീം അഹമ്മദ് റഹ്‌മാനി

മലപ്പുറം : പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പൗരന്മാരിൽ അടിച്ചേൽപ്പിച്ചാൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുമെന്ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറി ഡോ . തസ്‌ലീം അഹമ്മദ് റഹ്‌മാനി. മലപ്പുറം വാരിയം കുന്നൻ ടൗൺ ഹാളിൽ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന സംസ്ഥാന തല നിയമസഭാ തെരെഞ്ഞെടുപ്പ് ക്യാമ്പയിന്റെ പ്രചാരണ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനിച്ചവരും ജീവിക്കുന്നവരുമെല്ലാം ഇവിടെത്തെ പൗരന്മാരാണ് എന്നതാണ് നമ്മുടെ രീതിയും പാരമ്പര്യവും അത് തിരുത്തി ചില പ്രത്യേക വിഭാഗങ്ങളെ നാട്ടിൽ നിന്നും പുറത്തതാക്കാനാണ് സംഘപരിവാരം പുതിയ നിയമംഭേദഗതിയിലൂടെ ശ്രമിക്കുന്നത്. അത് അനുവദിക്കാനാവില്ല. ഭരണഘടനയുടെ ലംഘനമാണ് പുതിയ ഭേദഗതി. ജനങ്ങളെ അണിനിരത്തി പൗരത്വ ഭേദഗതി നിയമത്തെ നിയമലംഘന പ്രസ്ഥാനം ആരംഭിച്ച് പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയിലെ മുസ്ലിങ്ങളാദി ന്യുനപക്ഷങ്ങൾക്ക് ദിശാബോധം നൽകിയ പ്രസ്ഥാനമായിരുന്നു മുസ്‌ലിം ലീഗ് . സമുദായത്തിൻറെ വേദനകളും ആശങ്കകളും പാർലൻമെൻറ് അടക്കമുള്ള വേദികളിൽ സേട്ടുവും ബനാത്ത് വാലയും ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ , ഇപ്പോഴുള്ള ലീഗ് നേതൃത്വം അധികാരത്തിന് വേണ്ടി എല്ലാം ബലികഴിക്കുകയാണ്. ഫാസിസത്തെ ഡൽഹിയിൽ പോയി പ്രതിരോധിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പി കെ കുഞ്ഞാലികുട്ടി യുദ്ധം മതിയാക്കി കേരളത്തിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ്. ന്യൂനപക്ഷപിന്നോക്ക ജനവിഭാഗങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ പോലും അധികാരത്തിൻറെ മുന്നിൽ അവഗണിക്കുകയും മറക്കുകയും ചെയ്യുകയാണ്. ലീഗിലുള്ള എല്ലാ വിശ്വാസവും ജനങ്ങൾക്കും വിശിഷ്യാ ന്യൂനപക്ഷങ്ങൾക്കും നഷ്ട്ടമായിരിക്കുന്നു. ഇന്ത്യലെ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായി എസ് ഡി പി ഐ വളർന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു

കേരളത്തെ ഭീകരസംസ്ഥാനമാക്കി ചിത്രീകരിച്ച് വർഗീയ കലാപങ്ങളും വർഗീയ ധ്രുവീകരണവുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഗുഡാലോചനയാണ് ബി ജെ ജിയും സംഘപരിവാറും നടത്തുന്നത്. സംസ്ഥാനത്ത് കൊടും ക്രിമിനലായ യോഗി ആദിത്യനാഥിനെ സംസ്ഥാനത്തു കൊണ്ട് വരുന്നത് ഇതിൻറെ ഭാഗമായാണ്. ഇതിനെതിരെ ജനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ജാഗ്രത പാലിക്കണം . നിയമസഭാ തിരെഞ്ഞെടുപ്പിൽ വോട്ടിനു വേണ്ടി ബി ജെ പിയെ സഹായിക്കുന്ന നിലപാട് എൽ ഡി എഫ് , യു ഡി എഫ് മുന്നണികൾ തിരുത്തണം. വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു . ജില്ലാ ജനറൽ സെക്രട്ടറി എ കെ അബ്ദുൽ മജീദ് വിഷമവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് അറക്കൽ , പി അബ്ദുൽ ഹമീദ് , സംസ്ഥാന ട്രഷറർ അഡ്വ . അജ്‌മൽ ഇസ്‌മായിൽ ,സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ . എ എ റഹീം , ജലീൽ നീലാമ്പ്ര , ഡോ . സി എച്ച് അഷറഫ്, കൃഷ്‌ണൻ എരഞ്ഞിക്കൽ ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ് വൈസ് പ്രസിഡണ്ടുമാരായ അഡ്വ സാദിഖ് നടുത്തൊടി , എം പി മുസ്‌തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു .

ദേശീയ സെക്രട്ടറി ഡോ .തസ്‌ലീം റഹ്‌മാനിയെ കിഴക്കേത്തലയിൽ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ ടൗൺ ഹാളിലേക്ക് ആനയിച്ചത്.ബാബുമണി കരുവാരക്കുണ്ട് , സൈദലവിഹാജി , ടി എം ഷൗക്കത്ത് ,സിദ്ധിഖ് മാസ്റ്റർ , ശരിക്കാൻ , റഈസ് പുറത്തൂർ , കെ സി അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി