ഇന്ധന നികുതി കുറയ്ക്കില്ല ധനമന്ത്രി

വർധിപ്പിച്ച നികുതി കേന്ദ്രം കുറക്കണം. ഖജനാവ്​ പ്രതിസന്ധി നേരിടുമ്പോൾ നികുതി കുറക്കാനാവില്ല.

തിരുവനന്തപുരം: കേരളത്തിന്​ ഇന്ധന നികുതി കുറക്കാനാവില്ലെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. സംസ്ഥാനം ഇതുവരെ ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല. വില കൂട്ടിയത്​ കേന്ദ്ര സർക്കാറാണെന്നും തോമസ്​ ഐസക്​ പറഞ്ഞു.

ക്രൂഡ്​ ഓയിലിന്​ വില കുറഞ്ഞപ്പോൾ കേന്ദ്രം മൂന്ന്​ മടങ്ങ്​ നികുതി വർധിപ്പിച്ചു. വർധിപ്പിച്ച നികുതി കേന്ദ്രം കുറക്കണം. ഖജനാവ്​ പ്രതിസന്ധി നേരിടുമ്പോൾ നികുതി കുറക്കാനാവില്ല.

പെട്രോളിയം ഉത്​പന്നങ്ങൾ ജി.എസ്​.ടി പരിധിയിൽകൊണ്ടു വരുന്നതിനോട്​ എതിർപ്പില്ല. സംസ്ഥാനത്തിന്‍റെ വരുമാനം കറേഞ്ഞാൽ പോലും സഹിച്ചോളാം. ജി.എസ്​.ടി പരിധിയെക്കുറിച്ച്​ കേന്ദ്രമന്ത്രി ആദ്യമായാണ്​ പറയുന്നതെന്നും തോമസ്​ ഐസക്​ പറഞ്ഞു.