വാഹനാപകടത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എ.എസ് ഐ മരണപ്പെട്ടു

ചെറുവത്തൂർ : വാഹന അപകടത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എ.എസ് ഐ മനോഹരൻ മരണപ്പെട്ടു.

 

കരിവെള്ളൂർ കുണിയൻ സ്വദേശിയാണ് ശനിയാഴ്ച വൈകുന്നേരം നീലേശ്വരം ഭാഗത്തു നിന്നും വീട്ടിലേക്കു ഇരു ചക്രവാഹനത്തിൽ പോകും വഴി ചെറുവത്തൂരിനടുത്ത് കാലിക്കടവിൽ വെച്ചു കണ്ടൈനർ ലോറിയുമായി കൂട്ടിയടിച്ചാണ് അപകടം ഉണ്ടായത്, ഉടൻ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരം ചീമേനി എന്നി പോലിസ് സ്റ്റേഷനുകളുടെ ചുമതലയുളള സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ് ഐ ആയി ജോലി ചെയ്യുകയായിരുന്നു.