സാനിറ്റൈസര്‍ ഒഴിച്ച് അടുപ്പ് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് യുവതി മരിച്ചു

കൊടകര അഴകത്ത് കൊല്ലാട്ടില്‍ വീട്ടില്‍ വിനേഷിന്റെ ഭാര്യ ദീപികയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ഇക്കഴിഞ്ഞ 7 നായിരുന്നു അപകടം.

അടുപ്പിലേക്ക് സാനിറ്റൈസര്‍ ഒഴിച്ചതിനെത്തുടര്‍ന്ന് തീ ആളിപ്പടര്‍ന്നാണ് അപകടമുണ്ടായത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.