കാറിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.

തിരൂർ: തൃക്കണ്ടിയൂർ സ്വദേശി താഴത്തെവീട്ടിൽ ധനഞ്ജയൻ എന്ന ഉണ്ണി യെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്( 35)

 

ഞായറാഴ് ച വൈകീട്ട് നാല്  മണിയോടെ തൃക്കണ്ടിയൂർ എൽ.ഐ സി ഓഫീസിന് പിറക് വശത്തായി നിർത്തിയിട്ട ആൾടോകാറിൽ യുവാവ് കുടുങ്ങികിടക്കുന്നതായി പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന്  ഫയർ ഓഫീസർ സജികുമാറിൻെറ നേതൃത്വത്തിലുള്ള തിരൂർ ഫയർഫോഴ്സ് ടീമെത്തി കാറിൻെറ ഗ്ളാസ് തകർത്ത് യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.