അധിക തസ്തിക നിയമനംഗീകാര ഉത്തരവിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുക. ഏ.കെ.എസ്.ടി.യു. മലപ്പുറം ജില്ല സമ്മേളനം

മങ്കട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധിക തസ്തിക നിയമനാംഗീകാര ഉത്തരവിലെ അപാകതകള്‍ പരിഹരിച്ച് നിയമന തിയതി തൊട്ട് അംഗീകാരവും ശമ്പളവും നല്‍കണമെന്ന് മങ്കടയില്‍ വെച്ച് നടന്ന ആള്‍ കേരള സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.യുവകല സാഹിതി ജനറല്‍ സെക്രട്ടറി ഇ.എം.സതീശന്‍ ഉത്ഘാടനം ചെയ്തു.ഏ.കെ.എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് പി.എം.സുരേഷ് അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ ഗോപാലന്‍ മങ്കട സ്വാഗതം പറഞ്ഞു.

ആള്‍ കേരള സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.യുവകല സാഹിതി ജനറല്‍ സെക്രട്ടറി ഇ.എം.സതീശന്‍ ഉത്ഘാടനം ചെയ്യുന്നു

ജില്ലാ സെക്രട്ടറി പി.എം. ആശിഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി എം.വിനോദ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം രാഗേഷ് മോഹന്‍, കെ.ജി.ഒ.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ.ഇ.വി.നൗഫല്‍,

സി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റിയംഗം പി.ടി.ഷറഫുദ്ദീന്‍, സി.പി.ഐ മങ്കട മണ്ഡലം സെക്രട്ടറി പി.ശിവദാസന്‍,

എ.ഐ.വൈ.എഫ് മലപ്പുറം ജില്ല ജോ. സെക്രട്ടറി അഭിശങ്കര്‍ ഷാജി, സ്വാഗത സംഘം കണ്‍വീനര്‍ പി.ടി. സൈഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

അനൂപ് മാത്യൂ രക്തസാക്ഷി പ്രമേയവും ശ്രീകാന്ത് വി.കെ.അനുശോചന പ്രമേയവും അവതരിപ്പിച്ചു.

 

സമ്മേളനത്തോടനുബന്ധിച്ച് നടന്ന കല സാഹിത്യ മത്സര വിജയികള്‍ക്കും പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

പുതിയ ഭാരവാഹികളായി യു.എസ്. പ്രദീപ് (പ്രസിഡണ്ട്)അനൂപ് മാത്യൂ (സെക്രട്ടറി)ശ്രീകാന്ത്.വി.കെ (ട്രഷറര്‍)

സെക്രട്ടറി

റാഫി തൊണ്ടിക്കല്‍, സുധീര്‍ അയിലകാട്, ശശികല ദേവി.എസ്, രാഗേഷ്. പി. (ജോ. സെക്രട്ടറിമാര്‍)

ട്രഷറര്‍

സജിന .ടി ,ശോഭന,സി.എം, സി.കെ.പത്മരാജ്,പി.ടി. സൈയ്ഫുദീന്‍ (വൈ.പ്രസിഡണ്ടുമാര്‍), സി.എം.സുബോധ് (സര്‍വീസ് സെല്‍ കണ്‍വീനര്‍)

പ്രസിഡന്റ്

ടി.ടി.വാസുദേവന്‍ (അക്കാഡമിക് കൗണ്‍സില്‍ കണ്‍വീനര്‍)

2018 ന് ശേഷം വിരമിച്ചവര്‍ക്ക് ബ്രാക്കണ്‍ സര്‍വീസ് പെന്‍ഷന് പരിഗണിക്കുക, 2012 ന് ശേഷം ആരംഭിച്ച പ്രീ പ്രൈമറി കൾക്ക് അംഗീകാരവും ആ കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക, ബി.ആര്‍.സി കളിലെ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ നോണ്‍ ഡ്യൂട്ടി ഉത്തരവ് പിന്‍വലിച്ച് ജോലി ചെയ്ത കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുക., ലോക് ഡൗണ്‍ മൂലം മാറാന്‍ കഴിയാത്ത ടി.എ, ഉച്ചഭക്ഷണ ബില്ലുകള്‍ മാറാന്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് 2013 ന് മുന്നെ ലീവ് വേക്കന്‍സികളില്‍ തുടര്‍ച്ചയായി നിയമനം കിട്ടിയവരെ ഒഴിവാക്കുക, 2ീ14 വരെ റഗുലര്‍ തസ്തികകളില്‍ ചേര്‍ന്നവര്‍ക്ക് സംരക്ഷണം ഉള്ള പോലെ 3 കൊല്ലം തസ്തിക നില നില്‍ക്കുകയാണെങ്കില്‍ അധിക തസ്തിക നിയമന കാര്‍ക്കും സംരക്ഷണം കൊടുക്കുക, സര്‍ക്കാര്‍ ഉത്തരവ് 29/2016 പ്രകാരം നിയമനം കിട്ടിയ അധ്യാപകരുടെ അരിയര്‍ശമ്പളം പി.എഫില്‍ ലയിപ്പിച്ചത് 2021 മാര്‍ച്ച് മാസത്തിന് ശേഷം തിരിച്ചെടക്കാത്ത രീതിയില്‍ പിന്‍വലിക്കാന്‍ അനുവദിക്കുക, പ്രീ പ്രൈമറി പ്രധാന അധ്യാപകരെ.ക്ലാസ് ചാര്‍ജ്ജില്‍ നിന്ന് ഒഴിവാക്കുക, ശബള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളും പ്രമേയങ്ങള്‍ മൂലം ഉന്നയിച്ചു.