കർണാടകത്തിലേക്കു പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
ബംഗളൂരു: ഇന്ന് മുതൽ മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്കു പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർണാടക ആരോഗ്യവകുപ്പ്. ഫെബ്രുവരി 22 മുതൽ ചുരംപാതവഴി കടന്നുപോകുന്ന എല്ലാ ബസ്സുകൾ അടക്കമുള്ള എല്ലാ വാഹനങ്ങളിലുമുള്ള ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് ഈ നിർദേശം ബാധകമാകും. കേരളത്തിൽ അനിയന്ത്രിതമായി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് ഇങ്ങനെ തീരുമാനം എന്നാണ് കർണാടക ആരോഗ്യവകുപ്പിന്റെ വിശദീകരണം.