ജമീല പെട്രോളിയം ന്യൂ ഇയർ സെയിൽസ് ക്യാമ്പയിൻ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനവിതരണം നടത്തി

തിരൂർ: ഹിന്ദുസ്ഥാൻ പെട്രോളിയവും ജമീലപെട്രോളിയവും സംയുക്തമായി നടത്തിയ ന്യൂ ഇയർ സെയിൽസ് ക്യാമ്പയിന്റെ ഭാഗമായി നടന്ന ഗൃഹോപകരണ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണം തിരൂർ നഗരസഭാ ചെയർപേഴ്സൺ എ.പി നസീമ നിർവഹിച്ചു .

ചടങ്ങിൽ തിരൂരിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരായ ലില്ലീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജംഷീദ് പി ലില്ലി ,

ചേമ്പർ ഓഫ് കമേഴ്സ് സെക്രട്ടറി പി.പി. അബ്ദുറഹിമാൻ , ഹമീദ് കൈനിക്കര , ഡീലർ ആഷിഖ് കൈനിക്കര എന്നിവർ സംസാരിച്ചു .