ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളി അവസാനിപ്പിക്കുക: വി വി പ്രകാശ്
മലപ്പുറം : അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവതീയുവാക്കള്‍ പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട് തൊഴില്‍ കിട്ടാതെ വലയുമ്പോള്‍, വിവിധ വകുപ്പുകളില്‍ താത്ക്കാലിക ക്കാരെ, നിയമനമേള നടത്തി സ്ഥിരപ്പെടുത്തുകയും സ്വന്തക്കാരെ നിയമിക്കുകയും ചെയ്യുന്നതിലൂടെ സര്‍ക്കാര്‍, നിരാലംബരായ ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിക്കുകയാണെന്ന് കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ സമ്മേളനവും ഏകദിന കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ വി.വി.പ്രകാശ് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് രഞ്ജിത് വലിയാത്ര അധ്യക്ഷം വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഹാരിസ് ബാബു.കെ സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി അബ്ദുള്‍ മജീദ്.കെ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ഷാജു.കെ.എല്‍ ,’ഓണ്‍ലൈന്‍ലോക്ക് ഡൗണ്‍ ഫെസ്റ്റ്’ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ് ടി വി, രഘുനാഥ്, റവന്യൂ ജില്ലാ സെക്രട്ടറി വിനോദ് കുമാര്‍.പി, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ ഒ പി കെ അബ്ദുള്‍ ഗഫൂര്‍, കെ.സുരേഷ്, മെഹബൂബ്.കെ, സംസ്ഥാന സമിതി അംഗം, സി.വി, സുരേഷ് ബാബു, സംസ്ഥാന കൗണ്‍സിലര്‍മാരായ ഉണ്ണിക്കൃഷ്ണന്‍ , സി.കെ, ഗോപകുമാര്‍, ശോഭാ സാറാ വര്‍ഗ്ഗീസ്, സി.കെ.പൗലോസ്,
ടി ജെ ജയിംസ്, ഇന്ദിര.കെ, പ്രശാന്ത്.കെ പി, മനോജ് കുമാര്‍.കെ.വിഎന്നിവര്‍ പ്രസംഗിച്ചു. വിരമിച്ച സംസ്ഥാന സെക്രട്ടറി റോയ് മാത്യു അടക്കമുള്ളവര്‍ക്ക് യാത്രയപ്പ് നല്‍കി.യോഗത്തിന് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ബിനൂപ് കുമാര്‍.കെ പി, നന്ദി അറിയിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് രഞ്ജിത്.വലിയാത്ര, സെക്രട്ടറി- ഹാരിസ് ബാബു.കെ, ട്രഷറര്‍- ബിനൂപ് കുമാര്‍.കെ പി എന്നിവരെ തെരഞ്ഞെടുത്തു.