മാസ്‌കില്ലാതെ ട്രെയിന്‍ യാത്ര; 2200 പേര്‍ക്കെതിരേ കേസ്, 3.21 ലക്ഷം പിഴ

ചെന്നൈ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ ട്രെയിന്‍ യാത്ര നടത്തിയതിനു 20 ദിവസത്തിനിടെ 2200 പേര്‍ക്കെതിരേ കേസെടുത്തതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ഇവരില്‍ നിന്നായി 3,21,000 രൂപ പിഴയിടാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നു മുതല്‍ 21 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും

നിയമലംഘനം തുടരുകയാണെന്നാണ് റെയില്‍വേയുടെ കണക്കുകളില്‍ നിന്നു വ്യക്തമാവുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അതേസമയം, ഫെബ്രുവരി ഒന്നുമുതല്‍ 14 വരെ മുംബൈയില്‍ മാത്രം മാസ്‌ക് ധരിക്കാത്തതിന് 4618 യാത്രക്കാര്‍ക്കെതിരേ കേസെടുത്തത്.