കൽപ്പകഞ്ചേരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം

കൽപ്പകഞ്ചേരി: മലപ്പുറം കൽപ്പകഞ്ചേരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനമെന്ന് പരാതി. 14കാരിയെ മയക്കുമരുന്ന് നൽകിയാണ് ഏഴു പേർ പീഡിപ്പിച്ചത്.

സ്കൂൾ പഠനകാലം മുതൽ ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടിയെ ഇവർ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതികൾ പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

പെൺകുട്ടിയുടെ വീട്ടിൽ ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഏഴ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടു പേർ പിടിയിലായെന്നും പൊലീസ് അറിയിച്ചു.

കൽപ്പകഞ്ചേരി പീഡനം ഗൗരവമായ കേസെന്ന് ജില്ലാ ശിശു ക്ഷേമ സമിതി ചെയർമാൻ ഷാജേസ് ഭാസ്കർ പ്രതികരിച്ചു. നിരവധി തവണ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് ലഹരി നൽകുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.