കൽപകഞ്ചേരി പീഡനം 2 പേർ അറസ്റ്റിൽ

കൽപകഞ്ചേരി: 14 കാരിയെ ഇൻസ്റ്റഗ്രാം വഴി ആദ്യം പരിചയപ്പെട്ടത് മുപ്പത് കാരൻ. മുപ്പതുകാരനും സുഹൃത്തുക്കളും  പീഡനത്തിരയാക്കുകയായിരുന്നു. അറസ്റ്റിലായത്കന്മനം സ്വദേശി ചങ്ങണക്കാട്ടിൽ മുഹമ്മദ് അഫ്ലലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരാണ്. 22 വയസുള്ളവരാണ് അറസ്റ്റിലായവർ.

സ്റ്റേഷൻ ഇൻസ്പെക്ടർ റിയാസ് രാജ അറസ്റ്റ് രേഖപ്പെടുത്തി ഇരുവരേയും കോടതി റിമാൻഡ് ചെയ്തു.ചൈൽഡ് ലൈനിൻ്റെ ടോൾ ഫ്രീ നമ്പറിലേക്ക് വന്ന രഹസ്യവിവരമാണ് പീഡനവിവരം പുറത്തറിയുന്നത്.  പ്രധാന പ്രതിയായ മുപ്പതുകാരനാണ് കുട്ടിയെ ഇൻസ്റ്റ ഗ്രാം വഴി പരിചയപ്പെടുന്നത്.  ഈ സൗഹൃദം മറയാക്കി മയക്കമരുന്നുകൾ  നൽകിയായിരുന്നു പീഡനം. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. 6 പേർ ഒളിവിലാണെന്നാണ് കൽപകഞ്ചേരി പൊലീസ് നൽകുന്ന വിവരം.