Fincat

ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി, യത്രക്കാരി കസ്റ്റഡിയിൽ.

കോഴിക്കോട്: ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ മംഗലാപുരം എക്സ്പ്രസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്.

1 st paragraph

സീററിനടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ഇതോടൊപ്പം യാത്ര ചെയ്തുവെന്ന് കരുതുന്ന സ്ത്രീയെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്നും തലശ്ശേരിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.

2nd paragraph

ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ബോംബ് സ്ക്വാഡ് അടക്കമുള്ളവർ സഥലത്തെത്തി അന്വേഷണം നടത്തുകയാണ്.