വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യം

തിരുവനന്തപുരം: വിദേശത്തുനിന്ന്​ സംസ്​ഥാനത്തെത്തുന്നവർക്ക്​ കോവിഡ്​ പരിശോധന സൗജന്യമാക്കി. വിമാനത്താവളത്തിൽ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ആരോഗ്യമ​ന്ത്രി കെ.കെ. ശൈലജ അറിയിച്ചതാണ്​ ഇക്കാര്യം.

വിദേശത്തുനിന്ന്​ വരുന്നവരെ പരിശോധനയിൽനിന്ന്​ ഒഴിവാക്കാൻ സാധിക്കില്ല. കോവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടാകാൻ സാഹചര്യമുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന നടത്തണം. വീട്ടിൽ ക്വാറന്‍റീനിൽ തുടരാം. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശത്തുനിന്നെത്തുവർക്ക്​ കേന്ദ്രനിർദേശത്തിന്‍റെ അടിസ്​ഥാനത്തിൽ ആർ.ടി.പി.സി.ആർ പരിശോധന തുടങ്ങിയിരുന്നു. വിദേശത്തെ പരിശോധനക്ക്​ ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക്​ വിധേയമാകുന്നതിനെതിരെ എതിർപ്പും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്​ പുതിയ തീരുമാനം.