Main Banner

റാസൽ ഖൈമയിലെ വാഹനാപകടം: രണ്ട്‌ ഇന്ത്യക്കാരുടെ മരണം കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു

യുഎഇ റാസൽ ഖൈമയിലെ വാഹനാപകടത്തിൽ രണ്ട്‌ ഇന്ത്യക്കാരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഗുജറാത്തിലെ അഹമ്മദബാദ് സ്വദേശി ​ജി​ഗ്നേഷ് ധൻജി ബായിയും, മുംബൈ സ്വദേശി ഗോവിന്ദരാജ് മഹാലിം​ഗവുമാണ് മരിച്ചത്. ഇതോടെ മലയാളി ഉൾപ്പെടെ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം നാലായി. ഒമ്പത് പേരുടെ മൃതദേഹം തിരിച്ചറിയാനുണ്ട്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

1 st paragraph

അൽ വതൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നൽ യാത്ര ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം എന്നാണ് വിവരം. 11 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് വഴി ഒമാനിലേക്ക് വിസ മാറ്റാൻ പോയവരാണ് ബസ്സിൽ ഉണ്ടായിരുന്നത്. 41യാത്രക്കാരിൽ ഭൂരിഭാഗവും മലയാളികൾ ആയിരുന്നു. ഇന്ത്യക്കാർ മരിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചിരുന്നു.

800 46342 എന്ന ഹെല്പ്ലൈൻ നമ്പറിൽ കോൺസലേറ്റിന്റെ സഹായങ്ങൾ തേടാം. അപകടത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രണ്ട്‌ ആഴ്ച മുൻപ് ഫുജൈറയിലുണ്ടായ അപകടത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇരുപത്തിലധികം വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിന് കരണം ഡ്രൈവർ ഉറങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് ജാഗ്രത നിർദേശം വീണ്ടും നൽകി.മഴയും മഞ്ഞും നേരിടാൻ സജ്ജരായിരിക്കണമെന്ന് ആണ് നിർദേശം.

2nd paragraph