Fincat

വൈദ്യുതി തടസ്സപ്പെടും

മലപ്പുറം സബ്‌സ്റ്റേഷനില്‍ നിന്നുള്ള 66 കെ.വി സിംഗിള്‍ സര്‍ക്യൂട്ട് ലൈനില്‍ വിവിധ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ്, പോത്ത്കല്ല് എന്നീ സബ്‌സറ്റേഷനുകളില്‍ നിന്ന് വിതരണം നടത്തുന്ന

കരുവാരക്കുണ്ട്, മൂത്തേടം, കാളികാവ്, കരുളായി, പൂക്കോട്ടുപാടം, ചുങ്കത്തറ, നിലമ്പൂര്‍, പോത്തുകല്ല്, അകമ്പാടം,എടക്കര, വഴിക്കടവ് എന്നീ ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ പകല്‍ സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടുമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.