ഉറപ്പാണ് എല്‍ഡിഎഫ്- പ്രചരണവാചകം പുറത്തിറക്കി

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവാചകം പുറത്തിറക്കി. ഉറപ്പാണ് എല്‍ഡിഎഫ്-എന്നതാണ് പുതിയ പ്രചരണവാക്യം ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാവും’ എന്നതായിരുന്നു കഴിഞ്ഞ തവണത്തെ പ്രചരണവാചകം.

എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിലായിരുന്നു മുദ്രാവാക്യം പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ടി എം തോമസ് ഐസക്കും കെ എന്‍ ബാലഗോപാലും എ വിജയരാഘവനും ചേര്‍ന്നാണ് പ്രചരണ വാചകം പ്രകാശനം ചെയ്തത്.