വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു.

ബാക്കിയുള്ള മൂന്ന് പ്രതികൾക്കായി അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

കല്പകഞ്ചേരി: കല്പകഞ്ചേരി പോക്സോ കേസിൽ പ്രതികളായ രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു. ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ വളവന്നൂർ സ്വദേശികളായ കുണ്ടിൽ മുഹമ്മദ് സാലിഫ് (22), കുണ്ടിൽ മുഹമ്മദ് ഉബൈസ് (21) എന്നിവരെയാണ്‌ കല്പകഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്.

മൊത്തം ഏഴു പ്രതികളാണ് ഉള്ളത്. രണ്ടുപേരെ രണ്ടുദിവസം മുമ്പ് പിടികൂടിയിരുന്നു. കർണാടക അതിർത്തിയായ കുടകിൽ നിന്നാണ് ഒളിവിൽപ്പോയ പ്രതികളെ പിടികൂടിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കിയുള്ള മൂന്ന് പ്രതികൾക്കായി അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.