Fincat

ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ വോട്ടിങ് മെഷീനുകളെത്തി

ആദ്യഘട്ട പരിശോധന ചൊവ്വാഴ്ച മുതല്‍ തുടങ്ങും

മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും, വി.വി പാറ്റുകളും കലക്ടറേറ്റിലെ വെയര്‍ ഹൗസിലെത്തി.

മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെയിനര്‍ ലോറികളിലായി 3250 കണ്‍ട്രോള്‍ യൂനിറ്റുകളും 3250 ബാലറ്റ് യൂനിറ്റുകളും 3250 വി.വിപാറ്റുകളുമാണ് കലക്ടറേറ്റിലെത്തിയത്. മെഷീനുകളുടെ പ്രാഥമിക പരിശോധന ചൊവ്വാഴ്ച ( മാര്‍ച്ച് രണ്ട്) വെയര്‍ഹൗസില്‍ നടക്കും.