വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതിയിൽ നിന്ന് തട്ടിയെടുത്തത് 55 പവൻ സ്വര്‍ണവും 2 ലക്ഷം രൂപയും! യുവാവ് പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കുകയും പലതവണയായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സ്ഥാപന നടത്തിപ്പുകാരനായ യുവാവ് അറസ്റ്റില്‍. കുന്നപ്പള്ളി തങ്കയത്തില്‍ മുഹമ്മദ് ഷെരീഫിനെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തത്. 38 കാരിയുടെ പരാതിയിൽ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

മുഹമ്മദ് ഷെരീഫ്

 

2014 ലാണ് കേസിനാസ്പദമായ സംഭവം. ഊട്ടി റോഡിലെ സ്ഥാപനത്തിനു മുകളില്‍ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. വിവാഹം കഴിക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ 2,64,000 രൂപയും 55 പവനിലേറെ സ്വര്‍ണാഭരങ്ങളും നല്‍കിയെന്നും പരാതിയില്‍ പറയുന്നു. പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യുവാവ് വിവാഹിതനാണെന്നും ഭാര്യയും കുട്ടികളുമുണ്ടെന്നും മനസിലായതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ബലാത്സംഗത്തിനും വഞ്ചനയ്ക്കും ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.