Fincat

ഒരുവർഷത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ.

കൊച്ചി: ലോക്ഡൗൺ മുതലുള്ള ഒരുവർഷത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ 238 രൂപ വർധിച്ചു. കഴിഞ്ഞദിവസം 25 രൂപയാണ് പാചകവാതകത്തിന് വർധിച്ചത്. ഡീസൽ വിലയ്ക്കനുസരിച്ച് വാഹനവാടക കൂടുന്നതോടെ പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടുകയാണ്.

 

1 st paragraph

കോവിഡ് രൂക്ഷമായ 2020 മാർച്ച് മുതൽ ആഗോള എണ്ണവില ഇടിയാൻ തുടങ്ങിയതോടെ ഇന്ധനവില കുറഞ്ഞിരുന്നു. മാർച്ച് പകുതിയോടെ കേരളത്തിൽ പെട്രോളിന് 70-72 രൂപയായും ഡീസലിന് 65-67 രൂപയായും കുറഞ്ഞു. ജൂൺമുതൽ ഉയരാൻ തുടങ്ങി. 2020 ഡിസംബർ ആദ്യത്തോടെ 82-84ൽ എത്തി. ഈ വർഷം ജനുവരിമുതലുള്ള രണ്ടുമാസത്തിനിടെ മാത്രം പെട്രോളിന് 7.50 രൂപയും ഡീസലിന് എട്ടുരൂപയും വർധിച്ചു.