“അഭിമാനത്തിന്റെ അടയാളം” ലോഗോ പ്രകാശനം ചെയ്തു

ജില്ലയിലെ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്വീപ് കാമ്പയിന്റെ ലോഗോ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.

മലപ്പുറം ജില്ല വലിയ തെരഞ്ഞെടുപ്പിലേക്ക്, അഭിമാനത്തിന്റെ അടയാളം എന്നീ ആപ്ത വാക്യങ്ങളുമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, എം.സി.എം.സി നോഡല്‍ ഓഫീസര്‍ പി. റഷീദ് ബാബു എന്നിവര്‍ പങ്കെടുത്തു.