Fincat

ഇത്തവണയും സിപിഐഎം സ്വതന്ത്രരെ ഇറക്കും

തിരൂർ: മലപ്പുറം, ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പരിഗണിക്കാന്‍ സിപിഐഎം ആലോചന. കഴിഞ്ഞതവണ പിടിച്ചെടുത്ത മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇക്കാര്യം തീരുമാനിക്കുന്നതിനായി ജില്ലാ സെക്രട്ടേറിയറ്റ് ചേരും. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും എളമരം കരീമും പങ്കെടുക്കുന്നുണ്ട്. പി.വി. അന്‍വറിന്റെ അസാനിധ്യവും ചര്‍ച്ച ചെയ്യും.

1 st paragraph

കഴിഞ്ഞ തെരഞ്ഞെടുപ്പിലും മലപ്പുറം ജില്ലയില്‍ സിപിഐഎം സ്വതന്ത്രരെ പരീക്ഷിച്ചിരുന്നു. ഇത് വലിയ വിജയമായ സാഹചര്യത്തിലാണ് ഇത്തവണയും സ്വതന്ത്രരെ രംഗത്ത് ഇറക്കുന്നത്. പൊതുസമ്മതരായിട്ടുള്ള പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ആലോചന. സിറ്റിംഗ് എംഎല്‍മാരെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യവും സിപിഐഎം പരിഗണിക്കുന്നുണ്ട്. നിലമ്പൂരിലെ സാഹചര്യം പ്രത്യേകം ചര്‍ച്ച ചെയ്യും. പി.വി. അന്‍വര്‍ എംഎല്‍എ മണ്ഡലത്തില്‍ ഇല്ലാത്തത് വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.