എ ഐ വൈ എഫ് ചക്രശൃംഖല സംഘടിപ്പിച്ചു

മലപ്പുറം : ക്രമാതീതമായി പെട്രോള്‍, ഡീസല്‍ പാചക വാതക വില വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിന് മുന്നില്‍ ചക്രശൃംഖല സംഘടിപ്പിച്ച് കേന്ദ്രം ഉപരോധിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ കെ സമദ് ഉദ്ഘാടനം ചെയ്തു.

കേന്ദ്രത്തിലെ ബിജെപി, ആര്‍ എസ് എസ് നേതൃത്വം പെട്രോള്‍ , ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതികരിക്കാനാവാതെ ഒളിച്ചോടുകയാണെന്നും കേരളത്തിനു മുന്നില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് പരിഹാസ്യ കഥാപാത്രമായി മാറിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. എം കെ മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. അഡ്വ. ഷെഫീര്‍ കിഴിശ്ശേരി, സി പി നിസാര്‍, കെ സുധീപ് , സ്വാലിഹ് തങ്ങള്‍ ,കെ വി നാസര്‍ എന്നിവര്‍ സംസാരിച്ചു .എന്‍ അരുണ്‍, രതീഷ് കാടേരി, എന്‍ അഷ്‌റഫ്, ഷാനവാസ് വണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.