ഓടികൊണ്ടിരിക്കെ തീപിടിച്ച മിനി വാൻ കത്തിനശിച്ചു.

തേഞ്ഞിപ്പലം: ഓടികൊണ്ടിരിക്കെ തീപിടിച്ചു മിനി വാൻ പൂർണ്ണമായും കത്തിനശിച്ചു. അത്താണിക്കൽ-ചെട്ടിയാർ മാട് റൂട്ടിൽ രാവിലെ ആറുമണിയോടെയാണ് സംഭവം. വള്ളിക്കുന്ന് സ്വാദേശി ചുറ്റാം വീട്ടിൽ മുഹമ്മദ് റാഫിയുടെ ടാറ്റ വിന്നർ വാൻ ആണ് കത്തി നശിച്ചത്.

റാഫിയും ഭാര്യ ജംഷീന മക്കളായ മുഹമ്മദ് റെമീസ്, മുഹമ്മദ് റിഷാൽ, മുഹമ്മദ് റിദാൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അത്താണിക്കൽ നിന്ന് ജംഷീനയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ. വാൻ ഒലിപ്രം 14 എത്തുന്നതിന് മുൻപ് വയർ കരിഞ്ഞ ദുർഗന്ധം വമിച്ചു. തുടർന്ന് വാഹനം ഓടിച്ച റാഫി പുറത്തേക്ക് ഇറങ്ങി പരിശോധിക്കുന്നതിനിടെ തീ ആളി പടരുകയായിരുന്നു. ഉടൻ തന്നെ ഭാര്യയേയും മക്കളെയും വാഹനത്തിൽ നിന്ന് ഇറക്കി. അപ്പോഴേക്കും വാഹനം നല്ല രീതിയൽ കത്താൻ തുടങ്ങിയിരുന്നു.

 

ഓടിക്കൂടിയ നാട്ടുകാർ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തി നശിച്ചിരുന്നു. മീഞ്ചന്തയിൽ നിന്ന് ഫയർ യൂണിറ്റും സ്ഥലത്തു എത്തിയിരുന്നു.