കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയാറ്റിൽ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് മുങ്ങിമരിച്ചത്
വെള്ളനാട് വെളിയന്നൂര്‍ സ്വദേശികളായ സൂര്യ (14), അക്ഷയ് കൃഷ്ണ (14) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാറ്റി.രണ്ടുപേരും വെള്ളനാട് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളാണ്.കുളിക്കാനിറങ്ങിയ നാലു കുട്ടികളില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.